ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

food
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഏഴു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. നഗരസഭാ ആരോഗ്യ വിഭാഗമാണ് മിന്നല്‍ പരിശോധന നടത്തിയത്.  

ഇറച്ചിയും മീനും ഉള്‍പ്പെടെ ദിവസങ്ങളോളം പഴകിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്. തീര്‍ത്തും വൃത്തി ഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ ഏഴു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. ചപ്പാത്തിക്കും ചോറിനും ഒപ്പമുള്ള കറികള്‍ക്കും വരെ ഒന്നിലേറെ ദിവസത്തെ പഴക്കമുള്ളതായി കണ്ടെത്തി. എണ്ണ പലതവണ ഉപയോഗിക്കുന്നതായും വ്യക്തമായി. രാവിലെ ഏഴുമുതലാണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന തുടങ്ങിയത്. 

മൂന്നുമാസം മുമ്പ് നടന്ന പരിശോധനയിലും നിരവധി കടകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഗുരുതര പിഴവുകള്‍ കണ്ടെത്തിയിട്ടും ഒരൊറ്റ ഹോട്ടല്‍ പോലും പൂട്ടിയിട്ടില്ല. പിഴയടച്ചു കഴിഞ്ഞാല്‍ വീണ്ടും എല്ലാം പഴയപടിയാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

MORE IN Kuttapathram
SHOW MORE