കൊച്ചി കരിമുഗള്‍ കൊലപാതകം; പ്രതി അറസ്റ്റിൽ

kochi-murder
SHARE

കൊച്ചി കരിമുഗളില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കരിമുഗൾ പീങ്ങാച്ചിറ കോളനിയിലെ ഷൺമുഖനാണ് അറസ്റ്റിലായത്. അതേസമയം പറവൂർ പുത്തൻവേലിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

എറണാകുളം ജില്ലയെ നടുക്കി മൂന്നു കൊലപാതകങ്ങളാണ് ഞായറാഴ്ച നടന്നത്. കൊച്ചി കരിമുഗൾ സ്വദേശി സുരേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അയൽവാസിയായ ഷൺമുഖനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുരേഷും ഷൺമുഖനും തമ്മിൽ കള്ളു ഷാപ്പിൽ വച്ച് വഴക്കുണ്ടായിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് ഞായറാഴ്ച രാത്രി സുരേഷിനെ കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശി സംഗീതിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പുത്തൻവേലിക്കര സ്വദേശികളായ ജെഫ്രി, കൃഷ്ണദേവ് എന്നിവരാണ് ആക്രമിച്ചതെന്ന്, സംഭവത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന ക്ലിൻൺ പൊലീസിന് മൊഴി നൽകിയിരുന്നു.

രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് സംഘങ്ങളും തമ്മിൽ ഏതാനും മാസങ്ങളായി ഈ മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിൻറെ തുടർച്ചയാണ് ഞായറാഴ്ചയിലെ കൊലപാതകം. കൊല്ലെപ്പെട്ട സംഗീതും സു7ഹൃത്ത് ക്ലിൻറണും ബൈക്കിൽ പോകുന്പോൾ പ്രതികൾ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കടമുറിയുടെ ഉടമസ്ഥാവകാശത്തിൻറെ പേരിലുള്ള തർക്കത്തെ തുടർന്നാണ് പെരുന്പാവൂരിൽ മധ്യവയസ്കൻ അടിയേറ്റ് മരിച്ചത്. ഈ സംഭവത്തിൽ പ്രതികളായ ബന്ധുക്കളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

MORE IN Kuttapathram
SHOW MORE