യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

manikhandan
SHARE

പാലക്കാട് കൊല്ലങ്കോട് ആദിവാസി സ്ത്രീയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുതലമട ചുള്ളിയാർമേട് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനാണ് സംഭവം നടന്നത്. ആദിവാസി സ്ത്രീയായ കവിതയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. 

തോട്ടം തൊഴിലാളികളായ ഇരുവരും തമ്മിൽ  ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തർക്കം ഉണ്ടായി. തുടർന്ന് വിറക് ഉപയോഗിച്ച് മണികണ്ഠൻ കവിതയുടെ തലയ്ക്കടിക്കുകയായിരുന്നു. മുതലമട ചെമ്മണാമ്പതി സ്വദേശിനിയാണ് കൊല്ലപ്പെട്ട കവിത. പിടിയിലായ മണികണ്ഠനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

MORE IN Kuttapathram
SHOW MORE