ട്യൂഷനെത്തിയ ആൺകുട്ടികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ; പരാതി നൽകിയത് ഭർത്താവ്

child-rape-case-tamilnadu
SHARE

പഠിപ്പിക്കുന്ന വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയ ആൺകുട്ടികളെയാണ് ഇവർ പീഡിപ്പിച്ചത്. തിരുവണ്ണാമല അരണിയിലെ സർക്കാർ സ്കൂളിലെ അധ്യാപികയായ നിത്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കിയതായി സ്കൂൾ അധികൃതരും അറിയിച്ചു. അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അധ്യാപികയുടെ ഭർത്താവാണ് ഇൗ വിവരം പുറത്തുവിട്ടത്. വിദ്യാർഥികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും ഭർത്താവിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ട്യൂഷൻ നിർത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ ഭാര്യ തയാറായില്ല. ഇതേ തുടർന്നാണ് ഭർത്താവ് ഇക്കാര്യം സൂചിപ്പിച്ച് കലക്ടർക്ക് പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റം സമ്മതിച്ചതോടെ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE