തെരുവുനായ ആക്രമണം; വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ ചത്തു

stray-dog
SHARE

കോഴിക്കോട് ഉള്യേരിയില്‍ തെരുവുനായ ആക്രമണത്തില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ ചത്തു. കടിയേറ്റതില്‍ പലതും  ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മൃഗസംരക്ഷവകുപ്പ് പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഒരാഴ്ചയ്ക്കിടെ പതിനാലുപേരെ തെരുവുനായ ആക്രമിച്ചു. പശു, ആടുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം 28. സാരമായി പരുക്കേറ്റ ആറെണ്ണം ഗുരുതരാവസ്ഥയില്‍. ഉള്യേരി, തെരുവത്തക്കടവ്, കൂനഞ്ചേരി, മാമ്പൊയില്‍ മേഖലയിലാണ് നിയന്ത്രണമില്ലാെതയുള്ള തെരുവുനായ ആക്രമണം. നേരത്തെ ആറുപേരെ കടിച്ചുപരുക്കേല്‍പ്പിച്ച രണ്ട് നായ്ക്കള്‍ക്ക് പേബാധ തിരിച്ചറിഞ്ഞിരുന്നു. ഇവ കഴിഞ്ഞദിവസം ചത്തു. ഇവയുടെ കടിയേറ്റെന്ന് കരുതുന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകളാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്. പരുക്കേറ്റവയ്ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പശുക്കളുടെ പാലുള്‍പ്പെടെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവും പ്രതിരോധ നടപടിയെ ബാധിച്ചിട്ടുണ്ട്. കുറച്ച് നായ്ക്കളെയെങ്കിലും പിടികൂടി ആക്രമണം ഒഴിവാക്കണമെന്നാണ് ആവശ്യം. 

ഉപജീവന മാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കണക്കെടുത്ത് മടങ്ങിയതല്ലാതെ ക്ഷീരകര്‍കരെ സഹായിക്കുന്ന യാതൊന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

MORE IN Kuttapathram
SHOW MORE