സിഐയെ കാണാൻ അനുവാദം കിട്ടിയില്ല, സ്റ്റേഷന് മുന്നില്‍ കിടന്നു വയോധികന്റെ പ്രതിഷേധം

old-man-protest1
SHARE

കൊല്ലം കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നു വയോധികന്റെ പ്രതിഷേധം. സിഐയെകാണാന്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഒറ്റയാള്‍ പ്രതിഷേധം. മകനെതിരെ പരാതി നല്‍കാനാണ് ചെറുകുളം സ്വദേശി അബ്ദുൽ സലാം കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. മണിക്കൂറുകള്‍ കാത്തു നിന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ സിഐയെകാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇങ്ങനെ പ്രതിഷേധിച്ചത്.

‌എന്നാൽ ഒരുമാസത്തോളമായി അബ്ദുൽസലാം സ്ഥിരം മകനെതിരെ പരാതിയുമായി സ്റ്റേഷനിൽ വരാറുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. പലതവണ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കിയതാണ്. വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ കോടതിയില്‍ കേസുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

MORE IN Kuttapathram
SHOW MORE