കൊച്ചിയിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പൊലീസ്

kochi-king-cobra
SHARE

കൊച്ചി നഗരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പരിശോധനയുമായി പൊലീസ്. ഓപ്പറേഷൻ കിങ്ങ് കോബ്രയുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നഗരത്തിലെ ഒഴിഞ്ഞ ഇടങ്ങളില്‍ പരിശോധന നടത്തി.

കൊച്ചി നഗരവാസികളുടെ സമാധാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. നഗരത്തില്‍ ആള്‍പ്പാര്‍പ്പ് കുറഞ്ഞ മംഗളവനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ മേഖലകളില്‍ രാത്രിയും പകലും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു. പരിശോധനകള്‍ക്കായി ഓരോ പൊലീസ് സ്റ്റേഷനിലും സ്പെഷല്‍ സ്ക്വാഡ് രൂപവല്‍ക്കരിച്ചതായും അദ്ദേഹം അറിയിച്ചു

കൊച്ചി നഗരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വിവിധ കേസുകളില്‍ ഏറെക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന 127 പേര്‍ അറസ്റ്റിലായതായി കമ്മിഷണര്‍ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE