'10 ലക്ഷം തന്നാൽ ആരെയും കൊല്ലാം’! വിളിച്ചത് സിഐയെ; അകത്തായി

ekm-police-ku-nazr
SHARE

സിഐയെ ഫോണിൽ വിളിച്ചു ‘10 ലക്ഷം രൂപ തന്നാൽ ആരെയും കൊല്ലാ’മെന്നു വീമ്പു പറഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മൻസിലിൽ കെ.യു. നാസർ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയാണ്. 

ഇയാൾക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്.  നഗരത്തിലെ ബാർ ഹോട്ടലിന്റെ പുനർനിർമാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താൻ കുപ്രസിദ്ധ ക്വട്ടേഷൻ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാൽ ആരെയും കൊല്ലുമെന്നും വെളിപ്പെടുത്തി. പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരൻ സിഐയുടെ നമ്പരാണ് ഡയൽ ചെയ്തു കൊടുത്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE