നികുതിവെട്ടിപ്പ്: പുതുച്ചേരി റജിസ്ട്രേഷൻ ആഡംബര കാർ പിടികൂടി

car-seized-3
SHARE

നികുതി വെട്ടിച്ച് കേരളത്തില്‍ ഒാടിയ പുതുച്ചേരി റജിസ്ട്രേഷന്‍ വാഹനം മലപ്പുറം തിരൂരങ്ങാടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. പതിനൊന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് നികുതി അടക്കേണ്ടത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരൂരങ്ങാടി കക്കാട് നടത്തിയ വാഹന പരിശോധനയിലാണ്  നികുതി വെട്ടിച്ച് ഒാടിയ പുതുച്ചേരി റജിസ്ട്രേഷന്‍ ഒാഡി കാര്‍  പിടികൂടിയത്. 2014 ലാണ് കേരളത്തില്‍ വാങ്ങിയ കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ ഏഴുതവണ അമിത വേഗതക്ക് നോട്ടീസ് നല്‌‍കിയിട്ടുണ്ട്. എന്നാല്‍ ഈ പിഴ അടക്കാന്‍ ഇതുവരെ ഉടമ തയാറായിട്ടില്ല. കാര്‍ രജിസ്റ്റര്‍ ചെയ്ത പുതുച്ചേരി സ്വദേശിയുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത്. വാഹനം ഉപയോഗിക്കുന്നത് കോഴിക്കോട് നല്ലളം സ്വദേശിയാണ്.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോയ രണ്ടു വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിട്ടുണ്ട്. കക്കാട് നടത്തിയ പരിശോധനയില്‍ 46 കേസുകളില്‍ നിന്നായി 48000 രൂപ പിഴ ഈടാക്കി.

MORE IN Kuttapathram
SHOW MORE