ഇരയെ കണ്ടാൽ മാനഭംഗത്തിന് തോന്നില്ല; വിവാദ വിധിയുമായി കോടതി: രോഷം

rape-representative-image
SHARE

മാനഭംഗം ചെയ്യാനുള്ള യോഗ്യത പോലും ഇരയ്ക്കില്ലെന്ന വിവാദവിധിയുമായി ഒരു കോടതി. ഇറ്റലിയിലെ ഒരു കോടതിയാണ് ഇരയെ പൂർണ്ണമായി തള്ളി പ്രതികളെ വെറുതെവിട്ടത്. പെറുവിയൻ സ്വദേശിയായ യുവതി 2015 ൽ മാനഭംഗം നടന്നുവെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്യുന്നു. പെറുവിൽനിന്നുള്ള യുവാക്കൾതന്നെയായിരുന്നു പ്രതിപ്പട്ടികയിൽ. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016–ൽ വിധി വന്നു– യുവാക്കൾക്ക് തടവുശിക്ഷയും വിധിച്ചു. പക്ഷേ അങ്കോണയിലെ അപ്പീൽ കോടതിയിൽ കേസ് വന്നപ്പോൾ യുവതിയുടെ വാദം തള്ളിക്കളഞ്ഞു. യുവതി പറയുന്ന കഥ വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി. 

ഇതിനായി കോടതി പറഞ്ഞ കാരണമാണ് ഏവരെയും ഞെട്ടിക്കുന്നത്. യുവാവിന്റെ ഫോണിൽ യുവതിയുടെ നമ്പർ രേഖപ്പെടുത്തിയ രീതി. സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷൻമാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് യുവാവ് യുവതിയുടെ നമ്പറിൽ രേഖപ്പെടുത്തിയത്. അതായത് ആരോപണം ഉന്നയിച്ച യുവതി ഒരു സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടാൻ യോഗ്യയല്ല. മാനഭംഗം ചെയ്യപ്പെടാനുള്ള യോഗ്യത തന്നെ യുവതിക്കില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ! . യുവതിയുടെ ചിത്രവും ഇതു ശരിവയ്ക്കുന്നുണ്ടെന്നും കൂടി അവർ കണ്ടെത്തി.

യുവാക്കളിൽ ഒരാൾ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവസമയം രണ്ടാമത്തെയാൾ കാവൽനിന്നു. യുവതിയുടെ ശരീരത്തിൽ മയക്കുമരുന്ന് കുത്തിവച്ചതിനുശേഷമായിരുന്നു മാനഭംഗം. യുവതിയുടെ ശരീരത്തിൽ മാനഭംഗത്തെത്തുടർന്നുള്ള പരുക്കുകളുണ്ടെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. പക്ഷേ, യുവതിതന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു വിവാദമായ വിധിന്യായത്തിൽ പറഞ്ഞിരുന്നത്. മാനഭംഗം ചെയ്തു എന്നാരോപിക്കുന്ന പുരുഷന് യുവതിയെ ഇഷ്ടമായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ കോടതി വിധിയ്ക്കെതിരെ വലിയ ജനകീയ പ്രക്ഷോഭമാണ് നടത്തുന്നത്. കോടതി വിധിയിൽ പ്രതിഷേധിക്കാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.