വണ്ടൂരില്‍ കാട്ടുപന്നിയെ വേട്ടയാടിയ രണ്ടു പേര്‍ പിടിയിൽ; മാംസം പിടിച്ചെടുത്തു

pig-hunt
SHARE

മലപ്പുറം വണ്ടൂര്‍ തിരുവാലിയില്‍ കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. സംഭവത്തില്‍ എട്ടു പ്രതികള്‍ക്ക് വേണ്ടി വനംഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് വനം വിജിലന്‍സ് ഡി.എഫ്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടോല തൃക്കെപ്പറ്റ രാമചന്ദ്രന്‍, പൂങ്ങോട് വിജയന്‍ എന്നിവരാണ് അറസ്റ്റിലായത്. വേട്ടയാടിയ ശേഷം പന്നിമാംസത്തിന്റെ ഒരു ഭാഗം വീട്ടിലെ ഫ്രീസറില്‍ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച തൃക്കേപ്പറ്റ വിജയന്റെ ഉടമസ്തതയിലുളള ഭൂമിയില്‍ നിന്നാണ് കാട്ടുപന്നിയെ നാടന്‍തോക്കുകൊണ്ട് വെടിവച്ചു കൊന്നത്.

 നായാട്ടു സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് വേണ്ടിയും നാടന്‍ തോക്കിന് വേണ്ടിയും അന്വേഷണം ആരംഭിച്ചു. ഭൂവുടമ വിജയന്‍ നായാട്ടില്‍ നേരിട്ടു പങ്കെടുത്തില്ലെങ്കിലും മാംസം വീട്ടില്‍ സൂക്ഷിച്ചതിനാണ് കേസ്. പന്നിയെ കൊന്ന ശേഷം സംഭവസ്ഥലത്തെത്തി മാംസം വീതം വീതം വച്ചതിനാണ് രാമചന്ദ്രനെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE