തലസ്ഥാനത്തെ നടുക്കി അടിക്കടി കൊല; പൊലീസ് വീണ്ടും നോക്കുകുത്തി

tvm-murder-1
SHARE

തലസ്ഥാന നഗരത്തെ ഭീതിയിലാഴ്ത്തി ലഹരിമാഫിയകളുടെ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും പൊലീസ് മുന്‍പ് പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. നഗരത്തിനുള്ളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്പടിക്കുന്നത് പോലും കണ്ടെത്താനാവുന്നില്ല. കോവളത്ത് വിദേശവനിതയെ ലഹരിമാഫിയ കൊന്നതിന് പിന്നാലെ പ്രഖ്യാപിച്ച ക്രൈംമാപ്പിങ് അടക്കമുള്ള നടപടികള്‍ പരാജയപ്പെട്ടതാണ്  കാരണം. 

കഴിഞ്ഞ മാര്‍ച്ചിലാണ് വിദേശവനിതയുടെ മൃതദേഹം കോവളത്തെ ആഴൊഴിഞ്ഞ പറമ്പില്‍ കണ്ടത്. ബീച്ചിലെത്തിയ അവരെ ലഹരിമാഫിയാ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പൊലീസ് വീഴ്ചയെന്ന ആരോപണം ഉയര്‍ന്നതോടെ അന്ന് പ്രത്യേക പദ്ധതി പൊലീസ് പ്രഖ്യാപിച്ചു. ക്രിമിനലുകളെയും അവര്‍ തമ്പടിക്കുന്ന സ്ഥലങ്ങളും കണ്ടെത്താന്‍ ക്രൈം മാപ്പിങ് നടത്തി പട്ടിക തയാറാക്കും. 

എന്നാൽ ഇപ്പോള്‍ നടന്ന കരമനയിലെ അനന്തു കൊലപാതകവും കോവളത്തെ കൊലപാതകവും സാമനമാണ്. പ്രതികള്‍ ലഹരിമാഫിയ സംഘങ്ങളും കൊല നടന്നത് നഗരമധ്യത്തിലെ ആളൊഴിഞ്ഞ പ്രദേശത്തും. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാക്കളുടെ ഇടയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നതിന്റെ  തെളിവാണിത്. അനന്തുകേസിലെ പ്രതികളെല്ലാം ഒട്ടേറെ കേസിലെ പ്രതികളായിട്ടും ഇവരെ നിരീക്ഷണത്തില്‍ വെക്കാനോ നഗരമധ്യത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് തമ്പടിക്കുന്നത് അറിയാനോ സാധിക്കാതിരുന്നത് ക്രൈംമാപ്പിങൊന്നും നടന്നില്ലെന്നതിനും തെളിവാണ്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.