വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് അധ്യാപികയെ ക്ലാസിൽ കയറി വെട്ടിക്കൊന്നു; നടുക്കം

teacher-murder-class-room
SHARE

വിവാഹാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസിൽ കയറി യുവാവ് വെട്ടിക്കൊന്നു. ചെന്നൈയിലാണ് നടുക്കുന്ന സംഭവം. അധ്യാപികയായ ഇരുപത്തിമൂന്നുവയസുകാരി രമ്യയെയാണ് രാജശേഖരൻ എന്ന യുവാവ് ക്ലാസുമുറിയിൽ കയറി വെട്ടിക്കൊന്നത്. മുൻപ് പല തവണ ഇയാൾ  വിവാഹാഭ്യർഥന നടത്തിയിരുന്നു.  കോളേജ് കാലം മുതല്‍ രമ്യയെ രാജശേഖറിന് പരിചയമുണ്ടായിരുന്നു. ഇന്ന് രമ്യ ക്ലാസെടുത്ത് കൊണ്ട് ഇരിക്കുമ്പോൾ ഇയാൾ വീണ്ടുമെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇക്കാര്യം പലതവണയായി രമ്യയുടെ വീട്ടുകാരോടും ഇയാൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇൗ വിവാഹത്തിന് രമ്യയ്ക്കും വീട്ടുകാർക്കും ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇയാൾ രമ്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാജശേഖറിന്റെ പദ്ധതി. ഇതു സംബന്ധിച്ച് ഇയാൾ സഹോദരിക്ക് മൊബൈലിൽ സന്ദേശവും അയച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപികയായിരുന്നു കൊല്ലപ്പെട്ട രമ്യ. 

MORE IN Kuttapathram
SHOW MORE