കാൽകൊണ്ടു തട്ടിയതു സ്റ്റീൽ ബോംബ്; പൊട്ടിത്തെറിച്ച് പെൺകുട്ടികൾക്കു പരുക്ക്

nadapuram-blast
SHARE

നാദാപുരം: വളയം ചെറുമോത്ത് ഒപി മുക്കിനു സമീപം മദ്രസ വിട്ടു വീട്ടിലേക്കു തിരിച്ച സഹോദരിമാർക്കു വഴിയിൽ കിടന്ന ബോംബ് പൊട്ടി പരുക്ക്. കുറിച്ചിക്കണ്ടിയിൽ ഒ.പി.മുജീബിന്റെ മക്കളായ ഫാത്തിമ (9), നാദിയ (7) എന്നിവർക്കാണു രാവിലെ ഒൻപതോടെ പരുക്കേറ്റത്. ഫാത്തിമയുടെ ദേഹത്തു ബോംബിന്റെ അവശിഷ്ടം തുളച്ചുകയറിയതിനാൽ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നാദിയയ്ക്കു പൊള്ളലേറ്റു. 

വഴിയിൽ കണ്ട വസ്തു കാലുകൊണ്ടു തട്ടിയപ്പോൾ മതിലിൽ പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിസരമാകെ പുക നിറഞ്ഞു. സ്ഫോടനമുണ്ടായ ഉടൻ കുട്ടികൾ പിന്തിരിഞ്ഞോടിയെങ്കിലും തളർന്നു റോഡിൽ വീണു.  സ്റ്റീൽ ബോംബാണു പൊട്ടിയതെന്നു പൊലീസ് അറിയിച്ചു

MORE IN Kuttapathram
SHOW MORE