പതിനാലുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡനം; യുവാവ് പിടിയിൽ

baburaj-arrest
SHARE

പതിനാലു വയസുകാരനെ  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ  ആള്‍ മലപ്പുറം വണ്ടൂരില്‍ അറസ്റ്റില്‍. പോരൂര്‍  സ്വദേശി ബാബുരാജാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.അയല്‍വാസിയുടെ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് കേസ്.കുട്ടിയുടെ രക്ഷിതാക്കള്‍ ആദ്യം സമീപിച്ചത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയാണ്.ചൈല്‍ഡ് ലൈനാണ് പൊലിസില്‍ പരാതി നല്‍കിയത്.പ്രകൃതിവിരുദ്ധ പീഡനം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

MORE IN Kuttapathram
SHOW MORE