പട്ടാപ്പകൽ വൃദ്ധയുടെ തലയ്ക്കടിച്ചു വീഴ്ത്തി; മാലയും വളകളും പൊട്ടിച്ചെടുത്തു

lady-attack-kochi
SHARE

തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ വൃദ്ധയുടെ തലയ്ക്കടിച്ചു വീഴ്ത്തി കവർച്ച. കേബിൾ ടിവി അറ്റകുറ്റപ്പണിക്ക് എന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. എഴുപത്തിയെട്ടുകാരി ധരിച്ചിരുന്ന മാലയും വളകളും സംഘം പൊട്ടിച്ചെടുത്തു. 

തൃപ്പൂണിത്തുറ ഏരൂരിലെ വീട്ടിൽ ഉച്ചക്ക് ഒന്നരയോടെ എത്തിയ ഒരാൾ കേബിൾ ടിവി കമ്പനി ജീവനക്കാരൻ ആണെന്നും അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്നും പറഞ്ഞ് ഉള്ളിലേക്ക് കടന്നു. തുടർന്ന് എഴുപതിയെട്ടുകാരി രഘുപതിയെ പിന്നിൽ നിന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മൂന്നു മുറിവുകൾ ഉണ്ട്. തൃപ്പൂണിത്തുറയിലെ ആശൂപത്രിയിൽ ആദ്യം എത്തിച്ചെങ്കിലും കൊച്ചി മെഡിക്കൽ ട്രസ്റ്റിലേക്ക് പിന്നീട് മാറ്റി. 

ആന്തരിക ക്ഷതമോ രക്തസ്രാവമോ ഉണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. സംസാരിക്കാൻ കഴിയുന്ന സാഹചര്യത്തിൽ തൃപ്പൂണിത്തുറ പൊലീസ് ആശൂപത്രിയിൽ എത്തി പ്രാഥമികമായി വിവരങ്ങൾ ശേഖരിച്ചു. 

ധരിച്ചിരുന്ന മാലയും വളകളും അടക്കം ആഭരണങ്ങൾ സംഘം പൊട്ടിച്ചെടുത്താണ് സംഘം രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സംഘം ഈ പ്രദേശങ്ങളിൽ എത്തിയിരുന്നതായി സൂചനയുണ്ട്. അതിനിടെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ തൊട്ടടുത്ത പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ നിന്ന് പോലീസ് ശേഖരിച്ചു. ചുവപ്പ് ഷർട്ട് ഇട്ട പുരുഷനും നീല വേഷം ധരിച്ച സ്ത്രീയും ഇരുചക്രവാഹനത്തിൽ രക്ഷപെട്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇവരുടെ അടയാളങ്ങൾ പരുക്കേറ്റ വൃദ്ധയെ കാണിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE