ഇത് ഹരിയാനയിലെ 'തിരുട്ട് ഗ്രാമം'; പ്രതികളെ പൊലീസ് പൊക്കിയത് നാട്ടുകാരുടെ പ്രതിരോധം മറികടന്ന്

atm-fraud-arrest
SHARE

ആയുധധാരികളായ എ.ടി.എം കവര്‍ച്ചക്കാരെ അക്രമികളായ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിരോധം മറികടന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുന്തേട്ട ഗ്രാമത്തില്‍ കോഴിക്കോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വേഷം മാറി സഞ്ചരിച്ചു. കവര്‍ച്ചക്കാരുടെ സംഘം ഒടുവില്‍ തടഞ്ഞുവച്ചു. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ഏറെ ശ്രമകരമായാണ് വാജിദ് ഖാനെ കസ്റ്റഡിയിലെടുത്തത്.  

തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിന് സമാനമാണ് ഹരിയാനയിലെ മേവട്ട്. മുന്തേട്ട ഗ്രാമത്തില്‍ ആദ്യം പൊലീസ് എത്തിയെങ്കിലും നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ രണ്ട് ദിവസം തൊഴില്‍ അന്വേഷകരെന്ന രീതിയില്‍ അവിടെ താമസിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പിനാന്‍ഗ്വ പൊലീസിന്റെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളും പരിശോധിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ തട്ടിപ്പുകാരില്‍ ഒരാളെപ്പോലും കണ്ടെത്താനായില്ല. 

ടൗണ്‍ പൊലീസ് നല്‍കിയ സൂചനയനുസരിച്ച് പിനാന്‍ഗ്വ പൊലീസ് ചില നിര്‍ണായക വിവരങ്ങള്‍ പിന്നീട് കൈമാറുകയായിരുന്നു. എ.ടി.എം മെഷീന്‍ തന്നെ തട്ടിക്കൊണ്ടുപോയ സംഘം ഇവിടെയുണ്ടെന്നായിരുന്നു വിവരം. പ്രതികളെ പിടികൂടാനെത്തിയ പൊലീസും നാട്ടുകാരും തമ്മില്‍ അന്ന് വെടിവയ്പുണ്ടായിരുന്നു. മെഷീന്‍ കടത്തിക്കൊണ്ടുപോയവര്‍ നാടുവിട്ടു. പിനാന്‍ഗ്വ പൊലീസിന് പിന്‍മാറേണ്ടിയും വന്നു. എന്നാല്‍ ടൗണ്‍ പൊലീസ് കോഴിക്കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധന ഫലം കണ്ടു. പ്രതികളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇവരിലൊരാള്‍ ഡല്‍ഹിയില്‍ സത്്പടി സൗത്തിലുണ്ടെന്ന് വ്യക്തമായി. ഇവിടെയെത്തി ഇയാളെ തന്ത്രപരമായി പൊലീസ് പിടികൂടിയെങ്കിലും നാട്ടുകാര്‍ പൊലീസിനെ ബന്ദിയാക്കി. കയും ചെയ്തു. അക്രമത്തിനിടെ പ്രതിയെ രണ്ട് പൊലീസുകാരുടെ സഹായത്തോടെ സ്റ്റേഷനിലെത്തിക്കുകയും കൂടുതല്‍ പൊലീസെത്തി ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. 

ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതി കേരളം, ഡല്‍ഹി, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എമ്മില്‍ നിന്നാണ് പണം നഷ്ടമായത്. ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരെക്കൂടി സഹകരിപ്പിച്ച് അന്വേഷണം വിപുലമാക്കും. 

MORE IN Kuttapathram
SHOW MORE