വീണ്ടും എടിഎം തട്ടിപ്പ്; നഷ്ടപ്പെട്ടത് 80,000 രൂപ; തട്ടിപ്പിനിര പൊലീസുകാരൻ

atm-fraud
SHARE

വയനാട് മാനന്തവാടി എസ്ബിഐ ശാഖയിലെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും വീണ്ടും പണം നഷ്ടമായി. പൊലീസ് ഉദ്യോഗസ്ഥന്റെ എണ്‍പതിനായിരം രൂപയാണ് ഉടമയറിയാതെ പിന്‍വലിക്കപ്പെട്ടത്. നേരത്തെ ഇതേ ശാഖയിലെ നാല് ഉപഭോക്താക്കള്‍  തട്ടിപ്പിന് ഇരയായിരുന്നു ഡ്യൂപ്ലിക്കേറ്റ് എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് സൂചന.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് നാല് തവണകളിലായി ലക്നൗവിലെ എടിഎം കൗണ്ടറില്‍ നിന്നും തുക പിന്‍വലിച്ചത്. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച്  ഉദ്യഗസ്ഥന്റെ എണ്‍പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. മൊബൈലില്‍ സന്ദേശം വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ബാങ്കിലും പൊലീസിലും പരാതി നല്‍കി. അന്വേഷണം ആരംഭിച്ചെന്ന് പൊലീസും ബാങ്ക് അധികൃതരും അറിയിച്ചു.

നേരത്തെയും ഈ ബാങ്കിലെ ശാഖയിലെ ഉപഭോക്താക്കളുടെ പണം സമാനമായ രീതിയില്‍ പിന്‍വലിക്കപ്പെട്ടിരുന്നു. ജനുവരി പതിനാറിനാണ് ഈ ബ്രാഞ്ചിലെ രണ്ട് പേരുടെ എഴുപത്തി ആറായിരം രൂപ കൊല്‍ക്കത്തയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. മൂന്ന് തവണകളായിട്ടായിരുന്നു പണം പില്‍വലിച്ചത്.

മൊബൈല്‍ സന്ദേശം വന്നപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിഞ്ഞത്. അന്ന് കൊല്‍ക്കത്തിയിലെ അക്കൗണ്ടില്‍ നിന്നുമായിരുന്നു പണം പില്‍വലിച്ചത്. പിന്നീട് ഈ ശാഖയിലെ രണ്ട് പേരുടെ കൂടി അമ്പതിനായിരം രൂപയോളം ഒറീസയിലെ കട്ടക്കില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നത് ഉപഭോക്താക്കളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE