ബൾബ് തട്ടിപ്പിൽ ‘മിന്നിത്തിളങ്ങി’; ആൾമാറാട്ടം; ഒടുവിൽ തന്ത്രപൂർവം കുടുക്കി

joby-arrest-1
SHARE

എല്‍ഇഡി ബള്‍ബ് നിര്‍മാണക്കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍  തട്ടിയ കണ്ണൂര്‍ സ്വദേശി ജോബി പൈലിയെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.  ആള്‍മാറാട്ട നടത്തിമുങ്ങുന്ന ഇയാളെ ഡല്‍ഹിയില്‍ തന്ത്രപൂര്‍വമാണ് കുടുക്കിയത് . മലയാളികളടക്കം ഒട്ടേറെ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട് .

ഡല്‍ഹി ദ്വാരക സെക്ടര്‍ 45ല്‍ മഹാവീര്‍ എന്‍ക്ലേവ് ഭാഗത്തുള്ള റോയല്‍ അപ്പാര്‍ട്ട്മെന്റിലിരുന്നായിരുന്നു കണ്ണൂരുകാരന‍് ജോബി പൈലി വലിയ തട്ടിപ്പുകള്‍ നടത്തിയത് . ഡല്‍ഹിയിലെ ഒരു വ്യാജ വിലാസം നല്‍കിയായിരുന്നു ഇടപാടുകള്‍ .  ഒരിക്കല്‍ വിളിക്കുന്ന നമ്പര്‍ വീണ്ടും അതേയാളെ വിളിക്കാന്‍ ഉപയോഗിക്കാത്ത ജോബിയുടെ ഫോണ്‍നമ്പരുകള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ തിരഞ്ഞാണ്  അന്വേഷണസംഘം ഇയാളുടെ താമസസ്ഥലം കണ്ടെത്തുന്നതും അറസ്റ്റ് ചെയ്തതും. 

എല്‍ഇഡി ബള്‍ബ് നിര്‍മാണയൂണിറ്റ് അനുവദിക്കാമെന്ന് പറഞ്ഞ് വാളകം സ്വദേശി സജിത്ത് കുമാറില്‍ നിന്ന് പത്തരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത് . യന്ത്രസാമഗ്രികള്‍ക്കായി ആദ്യം അഞ്ചുലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് െമഷ്യനുകള്‍ ൈകപ്പറ്റുന്നഘട്ടത്തില്‍ അഞ്ചുലക്ഷം രൂപാ കൂടി വാങ്ങി . ഡല്‍ഹിയില്‍ നിന്ന് വിദഗ്ധരെത്തി ബള്‍ബ് നിര്‍മാണം പഠിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായി . എന്നാല്‍ ആരുമെത്താതായതോടെ സജിത്ത് കുമാര്‍ സംശയത്തിലായി. സ്വന്തം നിലയില്‍ പഠിച്ച് ഇവര്‍ ബള്‍ബുകള്‍ നിര്‍മിച്ചപ്പോള്‍ അത് ഡല്‍ഹിയിലേക്ക് അയച്ച് കൊടുക്കാന്‍ ഇയാള്‍  ആവശ്യപ്പെട്ടു . പ്രതിഫലം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ഉണ്ടായില്ല.  ഡല്‍ഹി കാനാറാ ബാങ്കിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

ബള്‍ബ് നിര്‍മാണയൂണിറ്റുകള്‍ അനുവദിക്കാമെന്ന് പറ‍ഞ്ഞ് ഇടപാടുകാരില്‍ നിന്ന് ഇയാള്‍ ശേഖരിച്ച  തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പുപയോഗിച്ച് ഇയാള്‍ മൊബൈല്‍ സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലുമടക്കം മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുണ്ട് . തട്ടിപ്പിന് ജോബിയെ സഹായിച്ച  കൂത്താട്ടുകുളം സ്വാദേശി ബിജു ഡൽഹി സ്വദേശി  അശോക് കുമാർ സോണി എന്നിവരെ കണ്ടെത്തുന്നിതിനും പൊലീസ് ശ്രമം തുടങ്ങി 

MORE IN Kuttapathram
SHOW MORE