യുവാക്കൾക്ക് പൊലീസിന്റെ കൗൺസിലിങ്; കഞ്ചാവ് വിൽപ്പന സംഘം പിടിയിൽ

thiirur-kanjavu
SHARE

മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കഞ്ചാവു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ തിരൂരില്‍ അറസ്റ്റില്‍. തിരൂര്‍ പറവണ്ണയില്‍ യുവാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച കേസിലെ  പ്രധാന പ്രതികളാണിവര്‍. ഒരാള്‍ സ്പെഷല്‍ ബ്രാ‍ഞ്ച് എ.എസ്.ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതിയാണ്.

തീരദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്  പിടിയിലായ ഫെമീസ്.ഫെമീസിനെപ്പം പിടിയിലായ സമീര്‍ , റാഫി എന്നിവരുടെ കഞ്ചാവു വില്‍പനയെ കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റികൊടുക്കുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞമാസം ഒമ്പതിന് പറവണ്ണയിലും ജനതാ ബസാറിലും വച്ച് മൂന്നു യുവാക്കള്‍ക്ക് വെട്ടേറ്റത്. 

ഇതില്‍ നേരത്തെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. ഈ സംഘങ്ങളില്‍ നിന്ന് കഞ്ചാവു വാങ്ങിയിരുന്ന യുവാക്കളെ പൊലിസ് കൗണ്‍സിലിങ് നടത്തിയിരുന്നു കഞ്ചാവു വില്‍പ്പന സംഘങ്ങള്‍ ഈ യുവാക്കളെ വിളിച്ചതിനെ തുടര്‍ന്നാണ്  പൊന്നാനിയില്‍ വച്ച് ഫെമീസും സമീറും റാഫിയും പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തില്‍ നിന്നാണ് സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ അബ്ദുള്‍ ഷുക്കൂറിന്റെ  ബൈക്ക് കത്തിച്ച സംഭവത്തില്‍ സമീര്‍ ഉള്‍പ്പെട്ട വിവരം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന എ.എസ്.ഐയുടെ ബൈക്ക് കത്തിച്ചത്.

പറവണ്ണ വെട്ടുകേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. ഈ പ്രതികളുടെ അറസ്റ്റോടെ തീരദേശത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെല്ലാം പൊലിസിന്റെ പിടിയിലായി. തീരദേശത്തെ കഞ്ചാവ് വിതരണത്തിന്റെ 60 ശതമാനവും ഈ സംഘങ്ങള്‍ വഴിയാണ്. വാടകക്ക് വാഹനങ്ങള്‍ എടുത്ത് ആന്ധ്രാപ്രദേശ്, തമിഴ്നാട്, എന്നിവിടങ്ങളില്‍  നിന്ന് കഞ്ചാവാങ്ങി കേരളത്തിലുടെനീളം ഈ സംഘങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്.

MORE IN Kuttapathram
SHOW MORE