2 കിലോ ക‍ഞ്ചാവുമായി ബിടെക് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ‍; അടിപൊളി ജീവിതം മോഹിച്ചു; പിടിവീണു

ganja-thrissur
SHARE

തൃശൂര്‍ അന്തിക്കാട് നാല്‍പത്തി രണ്ടു കിലോ ക‍ഞ്ചാവുമായി ബിടെക് വിദ്യാര്‍ഥികള്‍ പിടിയില്‍. ആന്ധ്രയില്‍ നിന്ന് േകരളത്തില്‍ എത്തിച്ച കഞ്ചാവ് ഇടനിലക്കാര്‍ക്കു കൈമാറാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. 

കഞ്ചാവു വില്‍പനയ്ക്കു കഴിഞ്ഞ ദിവസം തൃശൂര്‍ അന്തിക്കാട് പൊലീസ് പിടികൂടിയവരെ ചോദ്യംചെയ്തപ്പോഴാണ് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന രണ്ടു വിദ്യാര്‍ഥികളുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്താനായി അടുത്ത ശ്രമം. നമ്പര്‍ കണ്ടെത്തിയതോടെ സൈബര്‍ സെല്ലിന്റെ സഹായം തേടി. ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികളും ടവര്‍ ലൊക്കേഷനും പിന്‍തുടര്‍ന്ന് അന്തിക്കാട് പൊലീസ് നടത്തിയ ഓപ്പറേഷനാണ് വിജയം കണ്ടത്. ഇന്നു പുലര്‍ച്ചെ കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനു സമീപം എത്തിയ ഇവരെ അന്തിക്കാട് എസ്.ഐ: കെ.എസ്.സൂരജും സംഘവും പിടികൂടുകയായിരുന്നു. ആലുവ സ്വദേശി അഹമ്മദും പട്ടാമ്പി സ്വദേശി രോഹിതുമായിരുന്നു വന്‍തോതില്‍ ക‍ഞ്ചാവ് കടത്തിയത്. ആന്ധ്രയില്‍ നിന്ന് ബസിലായിരുന്നു കഞ്ചാവ് എത്തിച്ചത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാന്‍ ഭദ്രമായി പായ്ക്ക് ചെയ്തിരുന്നു. 

കൊച്ചിയിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായ രണ്ടു പേരും. അടിച്ചുപൊളി ജീവിതം മോഹിച്ച് കൂടുതല്‍ പണമുണ്ടാക്കാനാണ് വിദ്യാര്‍ഥികളുടെ ദുരാഗ്രഹമാണ് കെണിയായത്. ഒരു കിലോയ്ക്കു ആയിരം രൂപയാണ് ആന്ധ്രയിലെ ക‍ഞ്ചാവിന്റെ വില. ഇതു കേരളത്തില്‍ എത്തിയാല്‍ പതിനായിരവും പതിനയ്യായിരവും ആകും. ഈ കൊള്ളലാഭത്തിന്റെ മനക്കണക്കില്‍ മതിമയങ്ങിയ വിദ്യാര്‍ഥികള്‍ പിടിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മാത്രം ആലോചിച്ചില്ല. 

MORE IN Kuttapathram
SHOW MORE