30 വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ വീണ്ടും പീഡനക്കേസിൽ പിടിയിൽ

malappuram-rape
SHARE

എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകന്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ എ.കെ.അഷ്റഫാണ് അറസ്റ്റിലായത്. 30 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് വീണ്ടും പിടിയിലായത്. 

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ ക്ലാസ് നല്‍കുന്നതിനിടെയാണ് പീഡനം. ഈ സമയത്ത് സ്കൂളില്‍ മറ്റധ്യാപകരില്ലാത്തത് മുതലെടുത്താണ് അധ്യാപകന്റെ അതിക്രമം. സ്കൂളില്‍ മാരാമത്ത് ജോലികള്‍ നടക്കുന്നതിനാല്‍ ആരുടെയും ശ്രദ്ധ സ്പെഷ്യല്‍ ക്ലാസ് നടക്കുന്ന ക്ലാസിലേക്ക് എത്തിയിരുന്നില്ല. അധ്യാപകന്‍ പീഡിപ്പിച്ചതായി രണ്ടു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.  

2013 ല്‍ 30 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അന്‍പതുകാരനായ അഷ്റഫ്. രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അന്വേഷണം നടത്തിയിരുന്നു. പീഡനക്കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ അധ്യാപകന്‍ വീണ്ടും വിദ്യാര്‍ഥികളെ പഡനത്തിന് ഇരയാക്കിയ കേസില്‍ ഔദ്യോഗിക വീഴ്ചയുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രതിക്കെതിരെ  പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ  മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE