പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലുപേർ പീഡിപ്പിച്ചു; കൂട്ടത്തിൽ പിതാവും 70കാരനും

edavanna-rape
SHARE

മലപ്പുറം എടവണ്ണയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരൻ അറസ്റ്റിൽ. ഒതായി സ്വദേശി പുത്തൻവീട്ടിൽ അബൂബക്കറാണ് പിടിയിലായത്. പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടികളുടെ സുഹൃത്തുക്കളെ സ്ഥലത്ത് എത്തിച്ചു നൽകിയാൽ പ്രതി  കൂടുതൽ പണം വാഗ്ദാനം നൽകിയതായും പെൺകുട്ടി പറയുന്നു. പിതാവ് ഉൾപ്പെടെ നാലുപേർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. 

കുട്ടിയുടെ പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു. മറ്റു രണ്ടു പേർക്കെതിരെ പെൺകുട്ടി മൊഴി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കൂടുതൽ തെളിവ് ലഭ്യമായാൽ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി.

MORE IN Kuttapathram
SHOW MORE