ഭണ്ഡാരം കുത്തിതുറക്കുന്ന മോഷ്ടാക്കൾ വിലസുന്നു; വിഡിയോ

temple-theft
SHARE

കൊടുങ്ങല്ലൂരില്‍ ഭണ്ഡാരം കുത്തിതുറക്കുന്ന മോഷ്ടാക്കളുടെ വിളയാട്ടം. മൂന്നു ദിവസത്തിനിെട പൊളിച്ചത് ഇരുപത്തിയഞ്ചു ക്ഷേത്ര ഭണ്ഡാരങ്ങള്‍. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

കൊടുങ്ങല്ലൂര്‍ മേഖലയിലാണ് മോഷ്ടാക്കള്‍ വിലസുന്നത്. ക്ഷേത്രങ്ങളുടെ മുമ്പിലായി വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിക്കുന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം 25 ക്ഷേത്ര ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നു. പെരിഞ്ഞനം പള്ളിയില്‍ ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവ രാത്രിയാണ് കവര്‍ച്ച നടന്നത്. കരിനാട്ട് ക്ഷേത്രത്തിലെ അഞ്ചു ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. ക്ഷേത്രത്തിന്റെ ഓഫിസിന്റെ പൂട്ടും പൊളിച്ചു. കരിങ്കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് പൂട്ട് പൊളിക്കുന്നത്. 

ഡോഗ് സ്ക്വാഡും വിരടലയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ച പരമ്പരകള്‍ പതിവായതോടെ പൊലീസ് പട്രോളിങ് ശക്തമാക്കി. മതിലകം, കയ്പമംഗലം പൊലീസ് സംയുക്തമായാണ് രാത്രികാല പട്രോളിങ് ഊര്‍ജിതമാക്കിയത്. കള്ളനെ പിടികൂടാന്‍ പൊലീസിന് മുമ്പിലുള്ളത് സിസിടിവി ദൃശ്യങ്ങളാണ്. ഇതു പിന്‍തുടര്‍ന്ന് മോഷ്ടാവിനെ കുടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

MORE IN Kuttapathram
SHOW MORE