എൽപി-യുപി വിദ്യാർഥികളെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

paster-arrest
SHARE

വയനാട് പടിഞ്ഞാറത്തറയില്‍ എൽപി-യുപി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന ഓട്ടോ ഡ്രൈവർ കൂടിയായ പാസ്റ്റർ തേക്കിലക്കാട്ടിൽ ചാക്കോ എന്ന മനോജാണ് പടിഞ്ഞാറത്തറ പൊലീസിന്റെ പിടിയിലായത്. 

എല്‍പി–യുപി വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. കുട്ടികള്‍ ആദ്യം സ്കൂള്‍ അധികൃതരെ അറിയിച്ചു. ചൈല്‍ഡ് ലൈനാണ് പൊലീസിനെ വിവരം അറിയിച്ചത്. പാസ്റ്റർ മഞ്ഞൂറ സ്വദേശി തേക്കിലക്കാട്ടിൽ ചാക്കോ എന്ന മനോജിന്റെ ഒാട്ടോയിലാണ് കുട്ടികള്‍ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിയിരുന്നത്. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. 

അഞ്ച് കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞത്. തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് മനോജിനെ കസ്റ്റഡയിലെടുത്തു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ചുമത്തിയാണ് അറസ്റ്റ്.

കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE