പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ganga-arrest-palakkad
SHARE

ദേശീയപാതയില്‍ പാലക്കാട് മുണ്ടൂര്‍ കയറംകോട് വന്‍ കഞ്ചാവ് വേട്ട. പതിനഞ്ചു കിലോ കഞ്ചാവുമായി മധുര സ്വദേശിയെ കോങ്ങാട് പൊലീസ് പിടികൂടി. മലബാര്‍ ജില്ലകളിലേക്ക് കടത്താന്‍ തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.

തമിഴ്നാട് മധുര ഉസിലാംപെട്ടി സ്വദേശി പെരിയസ്വാമിയാണ് കഞ്ചാവുമായി പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ പാലക്കാട്ടെത്തിയ പെരിയസ്വാമി ഇടനിക്കാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ കയറംകോട്ടെ ആളൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുകയായിരുന്നു. കഞ്ചാവിന്റെ ഗന്ധം പുറത്തേക്ക് കടക്കാതിരിക്കാന്‍ ബാഗിനുളളില്‍ അതിവിദഗ്ധമായി പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടുപൊതികളിലായി പതിനഞ്ചു കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും കോഴിക്കോട്ടേക്കുളള കഞ്ചാവ് കടത്തുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

കോങ്ങാട് പൊലീസും ക്രൈംസ്ക്വാഡു ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍,റോഡ് മാര്‍ഗങ്ങളിലായി വന്‍തോതില്‍ ലഹരിവസ്തുക്കളെത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടൗണ്‍ നോര്‍ത്ത് പൊലീസ് എട്ടരക്കിലോ കഞ്ചാവ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. എക്സൈസ് മാത്രം നൂറുകിലോയിലധികം കഞ്ചാവാണ് ഒന്നരമാസത്തിനുളളില്‍ പിടിച്ചെടുത്തത്. 

MORE IN Kuttapathram
SHOW MORE