വിദേശ വനിതയെ ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

train-rape-2
SHARE

വിദേശ വനിതയെ ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു യുവാക്കളെ റയിൽവേ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശികളായ വിഷ്ണു, മുഹമ്മദ് കൈഫ് , അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. 

ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ഇന്റർ സിറ്റി എക്സ്പ്രപ്രസിലാണ് സംഭവം. ട്രെയിൻ വിട്ടതു മുതൽ മൂന്നുപേരും അശ്ലീല ചേഷ്ടകൾ കാണിക്കുകയും, അപമര്യാദയായി സംസാരിക്കുകയുമായിരുന്നു. വിദേശ വനിതയും, ഉപ്പമുണ്ടായിരുന്ന സുഹൃത്തും പലകുറി യുവാക്കളെ വിലക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ മൂവർ സംഘം കൂട്ടാക്കിയില്ല. 

തുടർന്ന് ട്രെയിൻ കാഞ്ഞങ്ങാട് എത്തിയപ്പോൾ യുവതിയും സുഹൃത്തും ചേർന്ന് മൂന്നു പേരെയും തന്ത്രപൂർവം പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് യുവതിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 

MORE IN Kuttapathram
SHOW MORE