ഒൻപതുകാരനെ പീഡിപ്പിച്ചു; ബന്ധുവായ യുവതി അറസ്റ്റിൽ

thenjippalam-police
SHARE

ഒമ്പതു വയസുകാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ മലപ്പുറം  തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. ഒന്നരവര്‍ഷമായി യുവതി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി

സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് കുട്ടി പീഡന വിവരം ആദ്യം തുറന്നു പറഞ്ഞത്.ഡോക്ടര്‍ തേഞ്ഞിപ്പലം പൊലിസില്‍ വിവരം അറിയിച്ചത്.തുടര്‍ന്ന് മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി.ഒന്നര വര്‍ഷമായി യുവതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.

കുട്ടിയുടെ ബന്ധുവാണ് ഈ സ്ത്രീ. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയായിരുന്നു കുട്ടിയുമായി രക്ഷിതാക്കള്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നത്.കുട്ടിയുടെ മൊഴി അടുത്ത ദിവസം തന്നെ പൊലിസ് രേഖപ്പെടുത്തും. തുടര്‍ന്ന് യുവതിയുടെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിയിലേക്ക് നീങ്ങാനാണ്  തീരുമാനം.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.