ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ റിമാൻഡിൽ

anchal-rape
SHARE

കൊല്ലം അഞ്ചലിൽ അശ്ലീല വീഡിയോ കാണിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ റിമാൻഡിൽ. കുട്ടിയെ സ്കൂളിലെത്തിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവർ താജുദ്ദീനാണ് റിമാൻഡിലായത് . പ്രതി ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ പിതാവായതിനാൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ട്.  

താജുദ്ദിന്‍റെ ഓട്ടോയിലാണ് പന്ത്രണ്ടുകാരിയായ ഏഴാം ക്ളാസുകാരി സ്കൂളിൽ പോയിരുന്നത്. ഓട്ടോയില്‍ വെച്ച് പെൺകുട്ടിയെ മൊബൈലിൽ ഫോണിൽ അശ്ളീലവീഡിയോ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുറച്ചു ദിവസമായി ക്ളാസിൽ വിഷമിച്ചിരുന്ന കുട്ടിയോടെ അധ്യാപിക കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. 

രക്ഷിതാക്കൾ അഞ്ചൽ പൊലീസിൽ എത്തി പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയാറായില്ല. രക്ഷിതാക്കൾ പരാതിയിൽ ഉറച്ചു നിന്നതോടെയാണ് അഞ്ചു മണിക്കൂറിനു ശേഷം താജുദ്ദീനെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി പൊലീസ് കേസടുത്തു. സി പി എമ്മിന്റെ സജീവ പ്രവർത്തകന്റെ അച്ഛനാണ് താജുദ്ദിൻ. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.