വീട് കുത്തിത്തുറന്ന് മോഷണം; 45 പവനും 50,000 രൂപയും കവർന്നു

theft-palakadu
SHARE

പാലക്കാട് കൊല്ലങ്കോട്ട് വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും  മോഷ്ടിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്താണ് മോഷണം നടത്തിയത്. 

കൊല്ലങ്കോട് പയ്യലൂര്‍ ചാത്തന്‍ചിറ രോഹിണിയില്‍ വി നാരായണന്‍കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. നാരായണന്‍കുട്ടിയും കുടുംബവും എറണാകുളത്ത് മകളുടെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മോഷണനടന്ന വിവരം അറിയുന്നത്. വീടിന്റെ താഴത്തെയും മുകളിലെയും നിലകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. 45 സ്വര്‍ണാഭരണങ്ങളും  നെല്ലു വിറ്റു കിട്ടിയ അരലക്ഷം രൂപയും മോഷ്്ട്ടിച്ചു. വീട്ടിലെ ഫ്രിഡ്ജിലിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മോഷ്ടാവ് കഴിച്ചിട്ടുണ്ട്. വീടിലുണ്ടായിരുന്ന ഹുണ്ടിക തൊട്ടടുത്തുളള പാടത്തു നിന്ന് ലഭിച്ചു. കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.