വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിവച്ചനിലയില്‍; ഞെട്ടൽ

palakadu-murder
SHARE

പാലക്കുകാടി കുഴൽമന്ദത്തിനു സമീപം ചുങ്കമന്ദത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽപെ‍ാതിഞ്ഞ നിലയിൽ കണ്ടെത്തി. അയൽവാസി ഷൈജുവിന്റെ വീട്ടിൽ നിന്നു നാട്ടുകാരും പെ‍ാലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരെ കുഴൽമന്ദം പെ‍ാലീസ് കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ കവർച്ചചെയ്യാനാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

ശനിയാഴ്ച ഉച്ചയേ‍ാടെ വീട്ടിൽ നിന്നു 300 മീറ്റർ അകലെയുളള പാടത്തുപേ‍ായ ചുങ്കമന്ദത്ത് കൂമൻകാവിൽ പൂശാരി പറമ്പിൽ പരേതനായ സഹദേവന്റ ഭാര്യ ഒ‍ാമന( 60)യെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നു മക്കളായ അയ്യപ്പദാസും അനിലും അയൽക്കാരുടെ സഹായത്തേ‍ാടെ തിരച്ചിലാരംഭിച്ചു. കുഴൽമന്ദം പെ‍ാലീസിനെയും വിവരമറിയിച്ചു.

ഞായറാഴ്ച രാവിലെ സ്വർണ വളകളും മാലയും വിൽക്കാനായി കുഴൽമന്ദത്തെ ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെത്തിയ യുവാക്കളിൽ സംശയം തേ‍ാന്നിയ സ്ഥാപന ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ നാട്ടുകാരും പെ‍ാലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. യുവാക്കൾ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയേ‍ാഗിക്കുന്നവരാണെന്നു പെ‍ാലീസ് പറഞ്ഞു. തിരുപ്പൂർ ബനിയൻ കമ്പനിയിൽ തെ‍ാഴിലാളികളാണ് ഇരുവരും. ഒ‍ാമനയുടെ മകൾ-അജിത

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.