തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല; ലൈംഗിക അതിക്രമ കേസുകളിൽ വൻ വർധന

women
SHARE

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത്  965 കേസുകളാണ് തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തത്. 

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും  സുരക്ഷിതരല്ലെന്നാണ് ദേശീയ ക്രൈം റേക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്. ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു.  2016ല്‍ 539ഉം  2017ല്‍ 570ഉം 2018ല്‍ 965ഉം കേസുകളാണ്  വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റ്റര്‍ ചെയ്തത്.  

കഴിഞ്ഞ ജനുവരിയില്‍ മാത്രം 20 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതികള്‍ ഓണ്‍ലൈന്‍ ആയി നല്‍കാന്‍ ഷിബോക്സ് എന്ന പേരില്‍ പ്രത്യേക വെബ്സൈറ്റും കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE