കുമളിയിൽ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ചന്ദന മരം മുറിച്ച് കടത്തി

sandal
SHARE

കുമളിയില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന  ചന്ദനമാണ് നഷ്ടപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി. 

വെള്ളാരം കുന്നിൽ നിന്നും ഡൈ മുക്കിന് പോകുന്ന റോഡിൽ അഞ്ചുമുറിയിൽ ആണ് സംഭവം. കീന്തനാനിക്കൽ ബിജുവിന്റെ വീട്ടിൽ നിന്നിരുന്ന മുപ്പത് വർഷം പഴക്കമുള്ള ചന്ദന മരമാണ് മോഷണം പോയത്. സമീപത്തെ മറ്റൊരു  പുരയിടത്തിൽ നിന്നും ചന്ദനമരം മോഷണം പോയിട്ടുണ്ട്.

വിവരം അറിഞ്ഞ ഉടനെ വണ്ടിപ്പെരിയാർ പൊലീസും,  കുമളി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി  കേസെടുത്ത് അന്വേഷണം ആരംഭിച്ചു .വനം വകുപ്പിന്റെ പരിശീലനം ലഭിച്ച ജനിഫർ എന്ന നായുടെ സഹായത്തോടെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. 

MORE IN Kuttapathram
SHOW MORE