ഗള്‍ഫിലെ വ്യവസായ സംരംഭത്തിന്റെ പേരിൽ ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

habib
SHARE

ഗള്‍ഫിലെ വ്യവസായ സംരംഭത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റിലായി. മലപ്പുറം കരിപ്പൂര്‍ സ്വദേശി ഹബീബ് റഹ്മാനാണ് പിടിയിലായത്.

ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പന നടത്തുന്ന വ്യവസായ സംരംഭത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്ന് 15 ലക്ഷം രൂപ വീതം ഹബീബ് റഹ്മാന്‍ കൈക്കലാക്കിയത്. ബന്ധുക്കളായ ചെമ്മാട് സ്വദേശിയേയാണ് ആദ്യം കബളിപ്പിച്ചത്. പണം നഷ്ടപ്പെട്ട മൂന്നു പേരാണ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ദുബായില്‍ കൂട്ടുകച്ചവടം ആരംഭിക്കാന്‍ മൂന്നു പേര്‍ക്കും തൊഴില്‍വീസയും അയച്ചു കൊടുത്തിരുന്നു. 

എന്നാല്‍ വീസ പരിശോധിച്ചപ്പോഴാണ് സന്ദര്‍ശക വീസയാണന്ന് വ്യക്തമായത്. സന്ദര്‍ശകവീസ എന്നെഴുതിയ ഭാഗം ചിരണ്ടിമാറ്റി തൊഴില്‍വീസ എന്നാക്കിയതിനും തെളിവു ലഭിച്ചു. പ്രതിക്കെതിരെ വഞ്ചന, അനധികൃത പണമിടപാട് കേസുകള്‍റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹബീബ് റഹ്മാന്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE