പാലാക്കാട് വൻ സ്പിരിറ്റുവേട്ട; 2240 ലീറ്റർ സ്പിരിറ്റ് പിടിച്ചു

spirit-seized
SHARE

പാലക്കാട് വൻ സ്പിരിറ്റുവേട്ട. മിനിലോറിയിൽ കടത്താൻ ശ്രമിച്ച 2240  ലീറ്റർ സ്പിരിറ്റ്  കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. സ്പിരിറ്റ് കടത്തിലെ പ്രധാനികളെ കണ്ടത്താൻ ചിറ്റൂർ സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ്ചോദ്യം ചെയ്യുകയാണ്. വാഹനത്തിന്റെ ഡ്രൈവറായ പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി തോട്ടശ്ശേരി  സ്വദേശി രതീഷ്  ആണ്  പിടിയിലായത്.

തമിഴ്നാട്ടിൽ നിന്ന് ഊടുവഴികളിലുടെ കേരളത്തിലേക്ക് കടത്തുന്നതിനിടെ  കൊഴിഞ്ഞാമ്പാറ കുലുക്കുപ്പാറയിൽ വച്ചാണ് പൊലിസ് സ്പിരിറ്റ്പിടികൂടിയത്.35  ലീറ്റർ വീതം കൊള്ളുന്ന 64 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കെട്ടിടനിർമാണ വസ്തുക്കൾ ലോറിയുടെ പിന്നിൽ അടുക്കി പ്രത്യേകം അറ തച്ചാറാക്കിയാണ് ലോറിയിൽ സ്പിരിറ്റ് കന്നാസുകൾ അടുക്കിയിരുന്നത്.

തമിഴ്നാട്ടിലെകോവിൽപാളയത്ത് നിന്ന് പാലക്കാട് മെഡിക്കൽ കോളജിന് മുന്നിൽ വാഹനം നിർത്തി പോകാനാണ് നിർദേശം ലഭിച്ചതെന്നാണ് പിടിയിലായ ലോറി ഡ്രൈവറുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിക്കുന്നില്ല. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുകയാണ്. എറണാകുളം , തൃശൂർ ജില്ലകളിലെ ബാറുകളിലേക്ക് കടത്തിയതെന്നാണ് സൂചന. കഴിഞ്ഞ വർഷവും ആയിരം ലിറ്റർ സ്പിരിറ്റ് പാലക്കാട് അതിർത്തിയിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയിരുന്നു.

MORE IN Kuttapathram
SHOW MORE