ചെടികളും തൈകളും ദൗർബല്യം; മോഷണദൃശ്യങ്ങൾ പുറത്ത്

plant-theft
SHARE

രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്‌പൈസസ് പാര്‍ക്കില്‍ നിന്ന് വിലപിടിപ്പുള്ള പൂച്ചെടികള്‍ മോഷണം പോയി.  രണ്ട് മോഷ്ടാകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം

വിലകൂടിയ പൂച്ചെടികളും വൃക്ഷതൈകളുമാണ് ഇവിടെ കള്ളന്‍മാര്‍ക്ക് പ്രിയം. പല ചെടി വില്‍പന ഉദ്യാനങ്ങളിലും രാത്രികാല കാവല്‍ ഇല്ലാത്തതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.  മോഷ്ടാക്കള്‍ മുഖം  മറച്ചാണ് രാജാക്കാട് സ്പൈസസ് പാര്‍ക്കിലെത്തിയത്. പിന്നെ  വിലകൂടിയ ചെടികള്‍ തപ്പിയെടുത്ത് കടന്നു. സി സി ടി വിയില്‍ മോഷണ ദ്യശ്യങ്ങള്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പതിനയ്യായിരം രൂപയുടെ ചെടികള്‍ നഷ്ടപ്പെട്ടു. സ്ഥാപനമുടമയുടെ  പരാതിയെ   തുടര്‍ന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE