‘കേരള ഗുണ്ട’കൾ കർണാടക ജയിലിൽ വിഐപികൾ; പരിധിയില്ലാത്ത ‘നെറ്റ്‌വർക്ക്’; വിഡിയോ

gunda-vip
SHARE

കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കര്‍ണാടകത്തിലെ ജയിലുകളില്‍ ലഭിക്കുന്നത് വിഐപി പരിഗണന. കൊലക്കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍  ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം നേടി പുറത്തിറങ്ങിയതും  കര്‍ണാടകത്തില്‍ പതിവ്.  ജയിലിലും പൊലീസ് കസ്റ്റഡിയിലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്  വിഹരിക്കാന്‍  അവസരമൊരുക്കുന്നതും പൊലീസ് തന്നെ. 

കഴിഞ്ഞ  ഒാഗസ്റ്റില്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഉണ്ണിയെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയ പ്രതികളെ  വിലങ്ങു പോലും വെയ്ക്കാതെയാണ് കർണാടക പൊലീസ് കൊണ്ടുപോകുന്നത്.  

പ്രധാനപ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ അനസ് അമ്പത് ദിവസത്തിനുള്ളില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നിലും പൊലീസ് കളികള്‍ തന്നെ. കര്‍ണാടകത്തിലും തമിഴ്നാട്ടിലും ഗോവയിലും വ്യാപിച്ചുകിടക്കുന്ന നെറ്റ്്വര്‍ക്ക് ഉപയോഗപ്പെടുത്തിയാണ് പുതിയ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. 

തോക്കുകളുമായി വാഹനത്തില്‍ യാത്രചെയ്താലും ഒരു പരിശോധനക്കും ഇവരുടെ വാഹനങ്ങള്‍ക്ക് പൊലീസ് കൈകാണിക്കാറില്ല. ജയിലില്‍ ഫോണ്‍ വിളിക്കാനും സ്വര്യമായി വിഹരിക്കാനും സൗകര്യമൊരുക്കുന്നതും പൊലീസ് തന്നെ. പൊലീസ് ക്വട്ടേഷന്‍ ബന്ധമുള്ളതുകൊണ്ട് പലകേസുകളില്‍ നിന്നും പ്രതികള്‍ രക്ഷപെടുന്നതായും ആക്ഷേപമുണ്ട്

MORE IN Kuttapathram
SHOW MORE