കള്ളിക്കാട് സിപിഎം–ബിജെപി സംഘര്‍ഷം തുടരുന്നു; വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു

cpm-bjp-attack-tvm
SHARE

തിരുവനന്തപുരം കള്ളിക്കാട് സിപിഎം–ബിജെപി സംഘര്‍ഷം തുടരുന്നു. സിപിഎം നെയ്യാര്‍ ഡാം ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സിപിഎം നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണകുറുപ്പിന്റെ വീടിനു നേരെ പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറിന് പിന്നാലെ വീടിനുനേരെ കല്ലേറുമുണ്ടായി. വന്‍ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്. അക്രമികള്‍ ഓടി രക്ഷപെടുന്നതു കണ്ടെന്നും പ്രദേശവാസികളായ ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും രാമകൃഷ്ണക്കുറുപ്പ് പറ‍ഞ്ഞു.

പെട്രോള്‍ ബോംബേറില്‍ കര്‍ട്ടന് തീപിടിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറില്‍ വീടിന്റെ വാതില്‍പ്പാളിയും തകര്‍ന്നു. ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തി. വെള്ളിയാഴ്ച സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.ജി.വിജയകുമാറിന്റെ വീടിനുനേരെയും കല്ലേറുണ്ടായിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയതിനുപിന്നാലെ നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് പന്തയില്‍ ആര്‍.എസ്.എസ്, സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.

MORE IN Kuttapathram
SHOW MORE