റാഗിങ്ങിനിടെ മുതിർന്ന വിദ്യാർഥികൾ മർദിച്ചെന്ന് പരാതി

kasaragode-ragging
SHARE

റാഗിങ്ങിനിടെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. കാസര്‍കോട് സിതാംഗോളിയിലെ മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍‍ഥി എ.എം അബ്ദുല്ലയെയാണ് സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാസര്‍കോട് മേല്‍പറമ്പ് സ്വദേശിയായ അബ്ദുല്ലയും സുഹൃത്തുക്കളും ക്ലാസിന് പുറത്തിരുന്ന് സംസാരിക്കുന്നതിനിടെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ നാലുപേര്‍ അബ്ദുല്ലയെ ആക്രമിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ മുഖത്താണ് പരുക്ക്.പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രണമെന്ന് വിദ്യാര്‍ഥികള്‍ പറയുമ്പോഴും വിദ്യാര്‍ഥികള്‍ക്കിടയിലെ ചില പ്രശ്നങ്ങള്‍ കൈയ്യാങ്കളിയിലെത്തുകയായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ബദിയടുക്ക പൊലീസ് വ്യക്തമാക്കി. 

MORE IN Kuttapathram
SHOW MORE