ഭാര്യയോടുള്ള പിണക്കം പ്രസവ വാർഡിന്റെ ജനാലച്ചില്ലിനോട് തീർത്തു: യുവാവിന് ഗുരുതര പരുക്ക്

hospital-husband
SHARE

ഹരിപ്പാട്: ഭാര്യയോട് പിണങ്ങി പ്രസവ വാർഡിന്റെ ജനാലയുടെ ചില്ലു തകർത്ത യുവാവിനു ഗുരുതര പരുക്ക്. ചേപ്പാട് സ്വദേശി മുകേഷിനെ കൈക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു മുകേഷ്.

കണ്ട ശേഷം പുറത്തിറങ്ങി, ജനാലയ്ക്ക് അരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകർക്കുകയായിരുന്നു എന്നു ജീവനക്കാർ പറഞ്ഞു. വലതു കൈയുടെ ഞരമ്പുകൾ പൊട്ടി ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിലെത്തിച്ചു.

തുടർന്നു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചില്ലുകൾ പൊട്ടി പ്രസവ വാർഡിനുള്ളിൽ വീണെങ്കിലും ആർക്കും പരുക്കില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്.സുനിൽ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തു

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.