മരുന്നു പുരട്ടിയ നോട്ട് നൽകി; കൈക്കൂലി വീരനെ കയ്യോടെ പൊക്കി

thrissur-bribe
SHARE

ചാലക്കുടിയില്‍ കാറ്ററിങ് കമ്പനി ഉടമയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രല്‍ ജി.എസ്.ടി. സൂപ്രണ്ടിനെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി. തൃശൂര്‍ നടത്തറ സ്വദേശിയായ കണ്ണനാണ് ചാലക്കുടിയിലെ ബാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. 

കാറ്ററിങ് കമ്പനിക്കാരെ ജി.എസ്.ടി. പിഴയില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടു. രണ്ടു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ചാലക്കുടി ഗോകുലം കാറ്ററിങ് ഉടമ ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം വിജിലന്‍സിനെ സമീപിച്ചു. േകന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ സി.ബി.ഐയെ സമീപിക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചു. അങ്ങനെ, സി.ബി.ഐയ്ക്കു പരാതി നല്‍കി. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പ്രത്യേക മരുന്നു പുരട്ടി നല്‍കിയ ഒരുലക്ഷം രൂപ ഉദ്യോഗസ്ഥന് ൈകമാറി. ചാലക്കുടിയിലെ ഒരു ബാറിലായിരുന്നു പണം കൈമാറിയത്. 

കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ. ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി. സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. 

MORE IN Kuttapathram
SHOW MORE