ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ വായ്പ്പ തട്ടി; സിപിഎമ്മിനെതിരെ ആരോപണം

kudumbasree-loan
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍  കുടുംബശ്രീയുടെ വായ്പ, ചാരിറ്റബിള്‍ സൊസൈറ്റി തട്ടിയെടുത്തതായി പരാതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളുള്‍പ്പെട്ട ചാരിറ്റബിള്‍ സൊസൈറ്റി തട്ടിയെടുത്തത് ഒരു കോടിയിലേറെ രൂപയെന്നു പരാതിക്കാര്‍. വെള്ളറട, അമ്പൂരി,കള്ളിക്കാട് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളാണ് തട്ടിപ്പിനു ഇരയായത്

അമ്പൂരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്മെന്റ് എന്ന ചാരിറ്റി സംഘടനയെകുറിച്ചാണ് വായ്പാതട്ടിപ്പു നടത്തിയതായി പരാതി ഉയര്‍ന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നു ഇടനിലക്കാരായി നിന്നു ലോണ്‍ എടുത്തു നല്‍കിയാണ് തങ്ങളെ പറ്റിച്ചതെന്നു കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു

പഞ്ചായത്തു വൈസ് പ്രസിഡന്‍റു വരെ വായ്പാതട്ടിപ്പില്‍ പെട്ടു. എന്നാല്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുകായാണെന്നും ആറു ലക്ഷം രൂപ മാത്രമാണ് തിരിച്ചടക്കാനുള്ളതുമെന്നാണ് ചാരിറ്റി സംഘടനയുടെ അവകാശ വാദം.

MORE IN Kuttapathram
SHOW MORE