ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന ആറംഗ സംഘം പിടിയിൽ

bike-theft-arrest
SHARE

കര്‍ണാടകയില്‍ നിന്നും ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച്‌ വയനാട് ജില്ലയില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തെ ബത്തേരി പോലീസ്‌ പിടികൂടി. ബത്തേരി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആറംഗസംഘത്തെയാണ്‌ പിടികൂടിയത്‌. ഇവരില്‍ നിന്നും 4 ബൈക്കുകളും കണ്ടെടുത്തു.  

കഴിഞ്ഞദിവസം പുല്‍പ്പള്ളിറോഡില്‍ ചെതലയത്ത്‌ അപകടരമാംവിധത്തില്‍ ബൈക്ക്‌ ഓടി്ക്കുന്നതിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതിപെട്ടിരുന്നു.ഇതിന്റ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസെത്തി പിടികൂടിയിരുന്നു.ഇവരെ ചോദ്യംചെയ്‌തതില്‍ നിന്നും ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മോഷ്ടാക്കളെ പിടികൂടിയത്‌. ചെതലയം പുകലമാളം തൈതൊടി സലാം, ജോസിന്‍ ടൈറ്റസ്‌, മണിച്ചിറ പെലച്ചിക്കല്‍ വിട്ടില്‍ ഇഷാന്‍,മൂലങ്കാവ്‌ തട്ടാരതൊടിയില്‍ സച്ചിന്‍, മൈതാനികുന്ന്‌ പട്ടേല്‍ ഷിയാസ്‌, ആറാംമൈല്‍ പൂത്തൊടികയില്‍ തുഷാര്‍ എന്നിവരാണ്‌ പിടിയിലായത്‌. 

ഇവരില്‍ നിന്നും 4 ആഡംബര ബൈക്കുകളും പൊലീസ്‌ കണ്ടെടുത്തു. ബൈക്കുകള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപവരെ വിലമതിക്കുന്നതാണ് . ഇവ വില കുറച്ചാണ് മറിച്ചു വിറ്റിരുന്നത് . മൈസൂരിൽ നിന്നായിരുന്നു ബൈക്കുകൾ മോഷ്ടിച്ചത് .സംഭവത്തില്‍ രണ്ട്‌ പേര്‍കൂടി പിടിയിലാകാനുണ്ടന്നും പൊലീസ്‌ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE