യാത്രക്കാരന്റെ പഴ്സ് തട്ടിയെടുക്കാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി

kozhikode-arrest-1
SHARE

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ പഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം കരമന സ്വദേശിയായ മുരുകനെയാണ് റയിൽവേ പൊലീസ് പിടികൂടിയത്. ഏറനാട് എക്സ്പ്രസിൽ തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശശിയുടെ പഴ്സാണ് മുരുകൻ തട്ടിയെടുത്ത് ഓടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ജംഷീദിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കവർച്ചക്കേസിൽ മുരുകൻ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് റയിൽവേ പൊലീസ് അറിയിച്ചു

MORE IN Kuttapathram
SHOW MORE