ഈ വിഡിയോ കണ്ട് എടിഎം കള്ളനെ തിരിച്ചറിഞ്ഞു; ഇനി ‘പൊക്കാന്‍’ പ്രത്യേക സംഘം

atm-theft-2
SHARE

കൊല്ലം പത്തനാപുരത്ത് എംടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞു. സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നാണ് കുന്നത്തൂര്‍ സ്വദേശി അന്‍സലാമാണ് എംടിഎം കുത്തി തുറക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായത്.

ഒടുവില്‍ ഈ കള്ളനെ തിരിച്ചറിഞ്ഞു. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കുന്നത്തൂരിലുള്ള എടിഎമ്മില്‍ മോഷണ ശ്രമം നടത്തിയത് പ്രദേശവാസിയായ അന്‍സലാമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായി റൂറല്‍ എസ്പി പ്രത്യേക സംഘത്തെയും നിയോഗിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയായിരുന്നു മോഷണ ശ്രമം. പണം സൂക്ഷിക്കുന്ന അറയുടെ ആദ്യ വാതില്‍ കുത്തിതുറന്നു. എന്നാല്‍ രണ്ടാമത്തെ വാതില്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെടത്തിനെ തുടര്‍ന്ന് അന്‍സലാം പിന്‍മാറുകയായിരുന്നു. മോഷണ ശ്രമം നടക്കുമ്പോള്‍ ഏഴുലക്ഷത്തോളും രൂപ എടിഎമ്മിലുണ്ടായിരുന്നു.

MORE IN Kuttapathram
SHOW MORE