വിവാഹത്തിനിടെ തിരക്കുണ്ടാക്കി മാലമോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

gold-theft-18
SHARE

കാസര്‍‍കോട്  കാഞ്ഞങ്ങാട് വിവാഹസല്‍ക്കാരത്തിനിടെ  വീട്ടമ്മയുടെ  നാലര പവന്‍ സ്വര്‍ണമാല കവര്‍ന്നത്  നാടോടി സംഘമെന്ന് സൂചന. ഭക്ഷണത്തിനു ശേഷം കൈ കഴുകുന്നതിനിടെ  യുവതികള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്തായി. കാഞ്ഞങ്ങാട് നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ഇതരസംസ്ഥാന സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. കാഞ്ഞങ്ങാട് ഐങ്ങോത്തെ കല്യാണ മണ്ഡപത്തിലെ ചടങ്ങില്‍ പങ്കെടുത്ത കവ്വായി സ്വദേശിനിയായ  എഴുപതുകാരിയുടെ  മാലയാണ് നഷ്ടമായത്. വീണുപോയതായിരിക്കുമെന്ന് കരുതി തുടക്കത്തില്‍  പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. കല്യാണ മണ്ഡപത്തിലെ  സി.സി.ടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷണമെന്നാണ് വ്യാക്തമായി.തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  ഭക്ഷണം കഴിച്ചതിനു ശേഷം കൈകഴുകുന്നതിനിടെ മനപ്പൂര്‍വം തിരക്കുണ്ടാക്കി  മാല കവരുകയായിരുന്നു. 

മാന്യമായി വസ്ത്രധാരണം നടത്തിയ രണ്ടുപേര്‍ മാല പൊട്ടിച്ചു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസി ടിവി കാമറയില്‍ പതിഞ്ഞത്. ഇതര സംസ്ഥാന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ഇവരെ തിരിച്ചറിയാനായിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് –പാണത്തൂര്‍ റൂട്ടില്‍ സര്‌‍‍വീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ അഞ്ചുപവന്‍ തൂക്കമുള്ള ആഭരണം നഷ്ടമായിരുന്നു. 

ബസില്‍ ഇതരസംസ്ഥാന സംഘം യാത്രക്കാരായി ഉണ്ടായിരുന്നു.2017 ല്‍  കാഞ്ഞങ്ങാട് മാരിയമ്മന്‍കോവിലെ ഉല്‍സവത്തിനിടെ  സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു.  മൂന്നു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം 

MORE IN Kuttapathram
SHOW MORE