കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുളളില്‍ അജ്ഞാത മൃതദേഹം; ദുരൂഹത

kochi-body-1
SHARE

കൊച്ചിയില്‍ എളങ്കുളത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുളളില്‍ അജ്ഞാത മൃതദേഹം. എളങ്കുളം ഫാത്തിമ മാതാ ചര്‍ച്ചിന് സമീപത്തുളള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ സ്ഥലത്തായിരുന്നു മൃതദേഹം ‍. അപകടമരണമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ കെട്ടിടത്തിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. 

MORE IN Kuttapathram
SHOW MORE