തിരൂരില്‍ യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിൽ

tirur-arrest
SHARE

മലപ്പുറം തിരൂര്‍ പറവണ്ണയില്‍ യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പറവണ്ണ പുത്തങ്ങാടി സ്വദേശി അഫ്സലി ആണ് അറസ്റ്റിലായത്. അഫ്സലി ഉള്‍പ്പെട്ട സംഘം കഞ്ചാവു വില്‍പ്പന നടത്തുന്നത് വെട്ടേറ്റ ജംഷീര്‍ ഒറ്റികൊടുത്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഇക്കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ ആയിരുന്നു കാറിലെത്തിയ സംഘം ജംഷീറിനെ ആക്രമിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ അഫ്സലി.അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.ഈ സംഘം കഞ്ചാവ് വില്‍പ്പന നടത്തുന്നത് ജംഷീര്‍  ഒറ്റികൊടുത്തു എന്ന സംശയത്തെ തുടര്‍ന്നാണ് വെട്ടിയത്.കൂട്ടായിയില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്.പൊലിസിനെ കണ്ട് കടലില്‍ ചാടിയ പ്രതിയെ കോസ്റ്റല്‍ പൊലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.വെട്ടാനുപയോഗിച്ച വാളും പ്രതിയുടെ ഒാട്ടോറിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തു.

കേസിലെ മറ്റ് പ്രതികളില്‍ രണ്ടു പേര്‍, റാന്നി സ്വദേശിയെ തട്ടികൊണ്ടുപോയ കേസിലും കഞ്ചാവു കേസിലും പ്രതികളാണ്.ഇവരെ കുറിച്ച് വ്യക്തമായ സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. ജംഷീറിനു വെട്ടേറ്റ അതേ ദിവസം തന്നെ മറ്റ് രണ്ടുപേര്‍ക്കും വെട്ടേറ്റിരുന്നു.ഇതുമായി അറസ്റ്റിലായ പ്രതിക്ക് ബന്ധമുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE