പേരാമ്പ്ര ജുമാമസ്ജിദിനിതിരെ വ്യാജപ്രചാരണം; കേസ്

juma-masjid
SHARE

ഹര്‍ത്താലിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാമസ്ജിദിനിതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുവെന്ന് പരാതി. ഇത് സംബന്ധിച്ച പരാതിയിന്മേല്‍ പൊലിസ് നടപടിയെടുക്കുന്നില്ലെന്നും പള്ളിക്കമ്മറ്റി കുറ്റപ്പെടുത്തി. എന്നാല്‍ കേസ് സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ടെന്നാണ് പൊലിസിന്‍റെ വാദം. 

കൂരാച്ചുണ്ട് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ കുഞ്ഞഹമ്മദ്  എന്നയാളാണ് പള്ളിക്കമ്മറ്റിക്കെതിരെ സമൂഹമാധ്യങ്ങളില്‍ ശബ്ദ സന്ദേശങ്ങളയയ്ക്കുന്നതെന്ന് കാട്ടിയാണ് പേരാമ്പ്ര ജമാമസ്ജിദ് മഹല്ല് കമ്മറ്റി പരാതി നല്‍കിയത്. പ്രവാസിയായ ഇയാള്‍ വാട്സാപ്പ്, ഫെയ്സബുക്ക് എന്നിവയിലൂടെ പള്ളിക്കമ്മറ്റിക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നാണ് പരാതി. 

കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോത്ത് അതുല്‍ദാസ് ജാമ്യത്തിലാണ്. എന്നാല്‍ കേസ് സിപിഎമ്മിന്‍റെ മേല്‍ കെട്ടിവച്ചതാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ള പൊലിസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് സിപിഎം നിലപാട്.

MORE IN Kuttapathram
SHOW MORE