നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 1.91 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

gold-seized-2
SHARE

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 5.7 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. വിപണിയില്‍ 1.91 കോടി രൂപ വിലവരുന്നതാണ് ഇത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

രണ്ടു പായ്ക്കറ്റുകളിലായി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വര്‍ണക്കടത്തിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE